Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monthly Deposit Case

മാസപ്പടി കേസ്: മ​​​ര​​​വി​​​പ്പി​​​ച്ച അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പം ഇഡി ക​​​ണ്ടു​​​കെ​​​ട്ടും

കൊ​​​ച്ചി: മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ല്‍ മ​​​ര​​​വി​​​പ്പി​​​ച്ച ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ക​​​ണ്ടു​​​കെ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ള്‍ വീ​​​ണ​​​യു​​​ടെ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ബാ​​​ങ്കി​​​ലെ അ​​​ക്കൗ​​​ണ്ടും മ​​​ര​​​വി​​​പ്പി​​​ച്ച​​​വ​​​യി​​​ല്‍ പെടും.

1.50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ച 242 അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യു​​​ള്ള 18.36 കോ​​​ടി രൂ​​​പ ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് ഇ​​​ഡി ഉ​​​ട​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കും.

അ​​​തേ​​​സ​​​മ​​​യം വീ​​​ണ​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ സ​​​മ​​​ന്‍സ് ന​​​ല്‍കി വി​​​ളി​​​പ്പി​​​ക്കാ​​​നും ഇ​​​ഡി നീ​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കും.

വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ങ്ക് രേ​​​ഖ​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. വീ​​​ണ​​​യു​​​ടെ ബാ​​​ങ്ക് ലോ​​​ക്ക​​​റും പ​​​രി​​​ശോ​​​ധി​​​ക്കും.

നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ റെ​​​യ്ഡു​​​ക​​​ളി​​​ല്‍ വീ​​​ണ​​​യു​​​ടെ ഫോ​​​ണ്‍, നി​​​ക്ഷേ​​​പ ര​​​സീ​​​തു​​​ക​​​ള്‍, സി​​​എം​​​ആ​​​ര്‍എ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​രേ​​​ഖ​​​ക​​​ള്‍ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി സ്ഥി​​​ര​​​മാ​​​യി കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തി​​​നും അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്.ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ലോ​​​ക്ക​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ഇ​​​ഡി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Latest News

Corehub Up